ഡിസ്‌നി ഒരുക്കുന്ന അലാദിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു, ജിന്ന് ആയി വില്‍ സ്മിത്ത്

ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്‌നി ഒരുക്കുന്ന അലാദിന്റെ പുതിയ ടീസര്‍ ട്രെയിലര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ ജിന്ന് ആയി എത്തുന്നത് വില്‍ സ്മിത്താണ്. ടീസര്‍ ട്രെയിലറിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കനേഡിയന്‍ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തില്‍ എത്തുന്നത്. ജാസ്മിന്‍ രാജകുമാരിയായി നയോമി സ്‌കോട്ട് അഭിനയിക്കുന്നു. പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഗൈ റിച്ചിയാണ് അലാദിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. അടുത്ത വര്‍ഷം മെയ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

error: Content is protected !!