‘ഒരു അഡാര്‍ ലവ്’ പ്രണയദിനത്തില്‍ പുറത്തിറങ്ങും…

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും സ്നേഹപ്പ്രകടനങ്ങള്‍ക്കും ഒടുവില്‍ ഒമര്‍ ലുലു ചിത്രം ‘ഒരു അഡാര്‍ ലവ്വ്’ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ദിനത്തില്‍  തിയ്യേറ്ററുകളിലെത്തും.

ഈ വിവരം ഒമര്‍ ലുലു തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രേമകഥ അവതരിപ്പിക്കുന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയതോടെ ചിത്രത്തിന് വളരേയേറെ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. ഇതോടെ ചിത്രം ഒമര്‍ അഴിച്ചു പണിയുകയും പിന്നീട് ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തനങ്ങള്‍  വൈകുകയും ചെയ്തു. ഇപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയുമായാണ് ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രണയദിനത്തില്‍ തന്നെ തിയ്യേറ്ററുകളിലെത്തുന്നത്.

ചിത്രത്തിലൂടെ പ്രശസ്തയായ ‘നാഷണല്‍ ക്രഷ്’ പ്രിയ വാര്യറെ സ്‌ക്രീനില്‍ കാണുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പ്രിയയെക്കൂടാതെ നൂറിന്‍ ഷറീഫ്, റോഷന്‍ അബ്ദുള്‍ റൗഫ് തുടങ്ങി നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിലെത്തുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

error: Content is protected !!