20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമയിലെ തിരിച്ചെത്തുന്ന ചിത്രമായ യാത്രയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. 70 എംഎം എന്റര്‍റ്റെയ്ന്‍മെന്റ്‌സിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗാനം മാങ്കോ മ്യൂസിക്കാണ് റിലീസ് ചെയ്തിരിക്കുന്നത്. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും പ്രശസ്ത നടനുമായ വൈ എസ് ആര്‍ ശേഖര റെഡ്ഡിയുടെ കഥപറയുന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൃഷ്ണ കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം കാല ഭൈരവനാണ് ആലപിച്ചിരിക്കുന്നത്. സിരിവെണ്ണില സീതരാമ റെഡ്ഡിയാണ് വരികള്‍ക്ക് പിന്നില്‍. ലിറിക്കല്‍ വീഡിയോയായി പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോയില്‍ ചിത്രത്തിലെ പല ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.
ലിറിക്കല്‍ വീഡിയോ കാണാം…