“സ്ത്രീ സിനിമ വ്യവസായത്തിലെ അവിഭാജ്യ ഘടകം”; വിദ്യ ബാലൻ

','

' ); } ?>

സിനിമ വ്യവസായത്തിലെ അവിഭാജ്യ ഘടകം സ്ത്രീകളാണെന്ന് തുറന്നു പറഞ്ഞ് നടി വിദ്യ ബാലൻ. നടി ദീപിക പദുകോണിന്റെ എട്ട് മണിക്കൂര്‍ ജോലി സമയമെന്ന നിലപാടിനെ പിന്തുണച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു വിദ്യ ബാലൻ. കൂടാതെ സ്ത്രീകള്‍ക്ക് ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണെന്ന് താൻ കരുതുന്നെവെന്നും അവർ കൂട്ടി ചേർത്തു. ‘ദ ഹോളിവുഡ് റിപ്പോര്‍ട്ടറി’നോട് സംസാരിക്കുകയായിരുന്നു താരം.

അമ്മമാര്‍ക്ക് ക്രമീകരിക്കാവുന്ന മണിക്കൂറുകള്‍ ജോലി ചെയ്യാനുള്ള അവസരം വേണം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ആ ആവശ്യം ന്യായമാണെന്നാണ് എന്റെ അഭിപ്രായം. കുട്ടികളുണ്ടായ ആദ്യ വര്‍ഷങ്ങളിലുള്ള സ്ത്രീകളെ തൊഴില്‍ മേഖലയില്‍നിന്ന് നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ രംഗങ്ങളിലും അത്തരം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അത് കൊണ്ട് സ്ത്രീകള്‍ക്ക് ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം ഉണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ക്ക് എട്ട് മണിക്കൂര്‍ മാത്രം ഷൂട്ട് താങ്ങാനാവില്ല. ഞാന്‍ ഒരു അമ്മയല്ലാത്തത് കൊണ്ട് 12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ എനിക്ക് സാധിക്കും. വിദ്യ ബാലൻ പറഞ്ഞു.

നേരത്തെ സംവിധായകന്‍ അനുരാഗ് ബസുവും ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയത്തിനായുള്ള ദീപികയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.
സന്ദീപ് റെഡ്ഡി വംഗയുടെ ഏറ്റവും പുതിയായ ചിത്രമായ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്ന് ദീപിക പിന്മാറിയതോടെയാണ് എട്ട് മണിക്കൂര്‍ ജോലി സമയം എന്ന വിഷയം ചർച്ചയായി മാറുന്നത്. തൊഴില്‍ സമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു നടി സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങളിലൊന്ന്.