‘വൂള്‍ഫ്’ ട്രെയിലര്‍

','

' ); } ?>

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വൂള്‍ഫി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഷാജി അസീസാണ് സംവിധാനം ചെയ്യുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ‘ചെന്നായ’ എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ത്രില്ലറായി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഇന്ദുഗോപന്‍ തന്നെയാണ്.

ഷൈന്‍ ടോം ചാക്കോയും ജാഫര്‍ ഇടുക്കിയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മാണം. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള.

ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. കഴിഞ്ഞ ഒക്ടോബറിലാണ് വൂള്‍ഫിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം.