“സാന്ദ്രാ തോമസിനോട് കാണിച്ചത് നീതികേട്‌, സാന്ദ്രയുടെ ആരോപണങ്ങൾ ശരിയാണ്”; ശശി അയ്യഞ്ചിറ

','

' ); } ?>

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതിനെതിരെ വിമർശനവുമായി നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ.സാന്ദ്രാ തോമസിനോട് കാണിച്ചത് നീതികേടാണെന്നും സംഘടനയിൽ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സമാന്തര കമ്പനിയുണ്ടെന്നും ശശി അയ്യഞ്ചിറ പറഞ്ഞു. സംഭവത്തെ പറ്റി മാത്രഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“നയമനുസരിച്ച് മൂന്ന് സിനിമകളുടെ സെൻസർഷിപ്പ് കാർഡുണ്ടെങ്കിൽ സംഘടനയിലെ സ്ഥാനമാനങ്ങളിലേക്ക് മത്സരിക്കാം. എക്സിക്യൂട്ടീവ് അം​ഗമാണെങ്കിൽ ഒരു സെൻസർഷിപ്പ് കാർഡ് മതിയെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹി മാത്രമാണെങ്കിൽ മൂന്ന് കാർഡ് വേണം. അതനുസരിച്ച് നോക്കുമ്പോൾ സാന്ദ്ര മത്സരിക്കാൻ പൂർണയോ​ഗ്യയാണ്. അവരുടെ പത്രിക തള്ളിക്കളയാൻ പാടില്ലായിരുന്നു. സ്ഥാനത്തിരിക്കുന്നവർ മിതമായ ശൈലി ഉപയോ​ഗിച്ച് പെരുമാറണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ സംഭവം ഇപ്പോൾ കോടതിയിൽ പോവില്ലായിരുന്നു. സാന്ദ്ര ആരോപിച്ച കാര്യങ്ങൾ ഏകദേശം ശരിയാണ്. സാന്ദ്രാ തോമസ് ഇത്തവണ തിരഞ്ഞെടുപ്പിന് നിന്നാൽ ജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. താൻ അവരെ പിന്തുണയ്ക്കും. നല്ലൊരു സമിതി വരണം. പത്തുപേരുടെ കമ്മിറ്റി പിരിച്ചുവിടണം. പത്തുപേർ കയ്യടിക്കിവെച്ചിരിക്കുന്ന ലാഭം അസോസിയേഷനിലേക്ക് കണ്ടുകെട്ടണം. അതിനുള്ള കമ്മിറ്റിയാവണം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത്.ശശി അയ്യഞ്ചിറ പറഞ്ഞു.

സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഞാൻ ആറുവർഷം ഇരുന്നതാണ്. അന്നൊന്നും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കെട്ടിടം കൊച്ചിയിലാണ്. ആ കെട്ടിടം ഉണ്ടാക്കിയശേഷം ഇപ്പോൾ ഒരു കമ്പനി രൂപീകരിച്ചിരിക്കുകയാണ്. അസോസിയേഷൻ ഭാരവാഹികളായ പത്ത് പേരടങ്ങുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണത്. നൂറ്റമ്പതോളം തിയേറ്ററുകൾക്ക് ഇവരാണ് സിനിമ എത്തിക്കുന്നത്. അതിന്റെ വരുമാനം മുഴുവൻ ഈ പത്തുപേരാണ് എടുക്കുന്നത്. അല്ലാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അല്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരു ചാരിറ്റബിൾ ട്രസ്റ്റാണ്. അതിന്റെ ബൈലോ പ്രകാരം ഒറ്റപ്പൈസ നമ്മൾ എടുക്കാൻ പാടില്ല. ഇപ്പറഞ്ഞ കമ്പനിയുണ്ടാക്കാൻ സംഘടനയുടെ ജനറൽ ബോഡി തീരുമാനിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവം നടക്കുന്നതായി പല നിർമാതാക്കൾക്കും അറിയില്ല. ജി. സുരേഷ് കുമാറാണ് ഈ കമ്പനിയുടെ നേതൃത്വത്തിലുള്ളത്. ഇവരുടെ ലാഭം മുഴുവൻ ഇവരെടുക്കുകയാണ്. ഇതിന്റെ കണക്കൊന്നും എവിടെയുമില്ല. ആ കമ്പനി അവർ കയ്യേറിവെച്ചിരിക്കുകയാണെന്ന് തന്നെ പറയാം. ശശി അയ്യഞ്ചിറ കൂട്ടിച്ചേർത്തു