“എന്തൊരു നടനാണ് വടിവേലു, ഫഹദിന്റെ പ്രകടനം അഭിനന്ദനീയം”; പ്രശംസിച്ച് ശങ്കർ

','

' ); } ?>

തമിഴ് ചിത്രം മാരീശനിലെ വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ ശങ്കർ. വടിവേലുവും ഫഹദ് ഫാസിലും മാരീശനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചുവെന്നും, സംവിധായകനും തിരക്കഥാകൃത്തും അവരുടെ ജോലികൾ ഭംഗിയായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ശങ്കർ താരങ്ങളെ അഭിനന്ദിച്ചിരിക്കുന്നത്.

‘മാരീശൻ കണ്ടു. കൊള്ളാവുന്ന ഫസ്റ്റ് ഹാഫും അപ്രതീക്ഷിതമായ ഗംഭീര സെക്കന്റ് ഹാഫും. വടിവേലുവിന്റെ വളരെ മികച്ച അഭിനയം. എന്തൊരു നടനാണ് അദ്ദേഹം. ഫഹദ് ഫാസിൽ മറ്റൊരു അഭിനന്ദനീയമായ പ്രകടനം നൽകി. സംവിധായകനും തിരക്കഥാകൃത്തും അവരുടെ ജോലി നന്നായി ചെയ്തു. തുടരെ ഗംഭീര സ്ക്രിപ്റ്റുകൾ എടുത്ത് നിർമിക്കുന്നതിൽ ആർ ബി ചൗധരിക്ക് ഒരു സല്യൂട്ട്’, ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ജൂലൈ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമ നേടിയത്. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്തത്. യുവന്‍ ശങ്കര്‍ രാജയാണ് മാരീസന് സംഗീതം ഒരുക്കിയത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചു.