
നടന്‍ ടൊവിനോ തോമസ് മകന് പേരിട്ടു. തഹാന്‍ ടൊവിനോ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേരെന്നും ഹാന്‍ എന്ന് അവനെ വിളിക്കുമെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു. മകന്‍ പിറന്ന കാര്യം കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് മകന്റെ പേര് താരം വെളിപ്പെടുത്തിയത്. ഇസയെന്നാണ് ടൊവിനോയുടെയും ലിഡിയയുടെയും ആദ്യത്തെ കുഞ്ഞിന് പേര്. 2014ല്‍ വിവാഹിതരായ ഇവര്‍ക്ക് 2016ലാണ് പെണ്‍കുഞ്ഞു ജനിക്കുന്നത്.
‘ഞങ്ങളുടെ മകനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ല!
ഞങ്ങള്‍ അവന് ‘തഹാന്‍ ടോവിനോ’ എന്ന് പേരിട്ടു
അവനെ ഞങ്ങള്‍ ‘ഹാന്‍’ എന്ന് വിളിക്കാം.
എല്ലാ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. ഒരുപാട് സ്‌നേഹം!’
മകനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.