
അക്രമാസക്തമായ സ്വഭാവം ഉണ്ണിമുകുന്ദന്റെ ഭാഗത്ത് നിന്നുണ്ടായത് നേരത്തെ അറിയാമെന്നും, എന്നാൽ നേരിട്ട് അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും തുറന്നു പറഞ്ഞ് നടനും പ്രൊഡ്യൂസറുമായ ബാദുഷ. ഉണ്ണിമുകുന്ദനെ അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ അറിയാമെന്നും, വിപിനെയും പത്തു വർഷത്തിലേറെയായി പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം മമ്മൂട്ടിയുടെ കൂടെയായിരുന്നു അതിലും ഞാൻ പ്രൊഡക്ഷൻ വർക്ക് ചെയ്തിട്ടുണ്ട്. ഉണ്ണിമുകുന്ദൻ എന്ന നടൻ അക്രമാസക്തമായ രണ്ടു മൂന്ന് സംഭവങ്ങൾ നമുക്ക് നേരത്തെ അറിയാമല്ലോ. പക്ഷെ നേരിട്ട് എന്നോട് അങ്ങനെ ഒന്നും പെരുമാറിയിട്ടില്ല. ഞങ്ങൾ തമ്മിൽ അത്തരം പ്രശ്നങ്ങളൊന്നും ഇല്ല. ഞാൻ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുകയും, സംസാരിക്കുകയും ഒക്കെ ചെയ്യും. എന്നോട് ഭയങ്കര സ്നേഹമാണ്. അത് കൊണ്ട് ആ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് പോകേണ്ടി വന്നിട്ടൊന്നുമില്ല. അതുപോലെ വിപിനെയും എനിക്ക് പത്തു വർഷത്തിലേറെയായി അറിയാം. പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയ നടന്മാരുടെയൊക്കെ പേജുകൾ കൈകാര്യം ചെയ്തിരുന്നത് വിപിനായിരുന്നു. ഇവർ തമ്മിലുള്ള പ്രശ്‌നം അറിഞ്ഞപ്പോൾ തന്നെ ഞാൻ രണ്ടു പേരെയും വിളിച്ചു, വിപിൻ ഫോണെടുത്ത് കാര്യങ്ങൾ ഒകെ പറഞ്ഞു. ഉണ്ണിമുകുന്ദൻ ഫോണെടുത്തില്ല. ഞാൻ ചോദിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ മേഖലയിൽ തന്നെ ഒരുപാട് മാർഗമില്ലേ?, എന്തിനാണ് ആളുകൾക്കിടയിലേക്ക് ഇത് വലിച്ചിഴയ്ക്കുന്നത്?. ഇത്തരം കാര്യങ്ങൾ പത്രമാധ്യമങ്ങൾക്കിടയിലേക്ക് പോകുന്നതിനു മുന്നേ നമുക്ക് ഒരുപാട് അസ്സോസിയേഷനുകളില്ലേ അത് വഴി പരിഹരിക്കുവാൻ നോക്കുക. അല്ലെങ്കിൽ, ഫ്രണ്ട് സർക്കിളിനുള്ളിൽ വെച്ച് പരിഹരിക്കുക.സിനിമയിൽ ശാശ്വതമായ പിണക്കങ്ങൾ ആർക്കും ആരോടും ഇല്ല. ഞാനെന്റെ അനുഭവം വെച്ച് പറയുകയാണ്. എല്ലാ മേഖലകളിലും പ്രശനങ്ങൾ ഉണ്ട് പക്ഷെ സിനിമ മേഖലയിൽ ആകുമ്പോൾ പെട്ടന്ന് ആളുകൾക്കിടയിലേക്ക് എത്തുകയും. ചർച്ചകൾക്ക് വഴി മാറുകയും ചെയ്യും. ബാദുഷ പറഞ്ഞു.
കഴിഞ്ഞ ദിവസം മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു . വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഉണ്ണിമുകുന്ദൻ മര്‍ദ്ദിച്ചുവെന്നാണ് മുൻ മാനേജർ പൊലീസില്‍ പരാതി നല്‍കിയത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍.
പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. സിനിമയെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിരവധി താരങ്ങളാണ് ഉണ്ണിമുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പരാതിയിൽ പറയുന്നത് മുഴുവൻ സത്യമല്ലെന്ന് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു. താൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണ് എന്നാൽ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല എന്നും, വിപിൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. കൂടാതെ നരിവേട്ടക്കെതിരെ താൻ പറഞ്ഞുവെന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയോട് സംസാരിച്ചെന്നും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ടെ’ന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.