വാർ ‘2’ ടീസർ പുറത്തിറങ്ങി: ഹൃത്വിക്-ജൂനിയർ എൻടിആർ കോമ്പിനേഷനിൽ ആക്ഷൻ വിസ്മയം

','

' ); } ?>

ഹൃത്വിക് റോഷനും തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും ഒന്നിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ആക്ഷൻ ചിത്രം ‘വാർ 2 ടീസർ പുറത്തിറങ്ങി. അയൻ മുഖർജിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിൻ്റെ ടീസർ വൈആർഎഫ് (YRF) യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ജൂനിയർ എൻടിആറിൻ്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചത്.

‘വാർ 1 സിനിമയുടെ രണ്ടാം ഭാഗമായ ഈ ചിത്രം, ആദ്യഭാഗത്തെ പോലെ തന്നെ ആക്ഷൻ രംഗങ്ങൾ കൂടുതലാണ്. ടീസറിൽ ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രകടിപ്പിക്കുന്ന ഉഗ്രൻ ആക്ഷൻ സീനുകൾ തന്നെയാണ് പ്രധാന ആകർഷണം.

2025 ഓഗസ്റ്റ് 14-ന് ‘വാർ 2’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെടും. യഷ് രാജ് ഫിലിംസിൻ്റെ സ്‌പൈ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഈ ചിത്രം, ഈ സിനിമാറ്റിക് യൂണിവേഴ്‌സിറ്റിയിലെ ആറാമത്തെ സിനിമയാണ്.

ഹൃത്വിക് റോഷൻ വീണ്ടും മേജർ കബീർ ധലിവാൾ എന്ന റോ ഏജൻസിയിലെത്തുമ്പോൾ, കിയാര അദ്വാനിയാണ് നായികാ വേഷത്തിലെത്തുന്നത്. ജൂനിയർ എൻടിആർ വില്ലനായാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ജൂനിയർ എൻടിആറിന്റെ ബോളിവുഡിലെ ആദ്യ സിനിമയും കൂടിയാണിത്. ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രം ‘ബ്രഹ്മാസ്ത്ര’യ്ക്ക് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന പുതിയ സംരംഭമാണ്. സിനിമയിൽ ഷാരൂഖ് ഖാൻ്റെ പത്താനും സൽമാൻ ഖാൻ്റെ ടൈഗറും കാമിയോ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നതും പ്രതീക്ഷ ഉയർത്തുന്നു.