തന്റെ രസകരമായ ജീവിതകഥകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള സഞ്ചാര പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ കടലുണ്ടിക്കാരന്‍ ബാബു സാഗറാണ് ഇപ്പോള്‍ വാര്‍ത്തകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ആര്‍ട്ടിക് എക്‌സ്പഡീഷനില്‍ പങ്കെടുക്കുന്ന ഈ സഞ്ചാരികളുടെ ജിന്നിന് പിന്തുണയുമായി നിരവധി താരങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെത്തിയിട്ടുള്ളത്. വോട്ടിങ്ങിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ ലോകമെമ്പാടുമുള്ള സ്വദേശികളും ബാബുക്കയ്ക്ക് ഒപ്പം മത്സരിക്കുന്നുണ്ട്.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബാബുക്കായ്ക്ക് പിന്തുണയുമായി നടന്‍ ടൊവീനോ തന്നെയാണ് ആദ്യമെത്തിയത്. ”ഒരുപാട് പേര്‍ ഓണ്‌ലൈന്‍ ഉണ്ടായിട്ടും നമ്മളില്‍ ഒരാള്‍ വിജയിച്ചില്ലെന്നും ലോകത്തിന്റെ നെറുകയില്‍ പേര് ചാര്‍ത്താന്‍ സാധിച്ചില്ലെന്നും വന്നാല്‍ മോശമായത് കൊണ്ട് തന്നെ ബാബുക്കയുടെ വിജയത്തിനായി കുറച്ചു നേരം വോട്ട് ചെയ്യാന്‍ മാറ്റി വയ്ക്കുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ല” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് നിഷാന്ദ് സാഗറും പ്രിഥ്വി രാജും നടന്‍ ഇന്ദ്രന്‍സും ഷിയാസും ദുല്‍ക്കര്‍ സല്‍മാനും ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ചെമ്പന്‍ വിനോദും ബാബുവിന് പിന്തുണയുമായെത്തിയിട്ടുണ്ട്. -30 ഡിഗ്രിയോളം വരുന്ന കാലാവസ്ഥയില്‍ മനുഷ്യ വാസം പോലുമില്ലാത്ത നോര്‍ത്ത് പോളില്‍ ലോകത്തിലെ തന്നെ ഏറ്റവും സാഹസികത നിറഞ്ഞ ആര്‍ട്ടിക് എക്സ്‌പെഡിഷനില്‍ 300 കിലോമീറ്ററോളം വരുന്ന വനാന്തരങ്ങളിലൂടെയായിരിക്കും ബാബു സഞ്ചരിക്കുക. ഇപ്പോള്‍ വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാബുവിന് മത്സരാവസാനം ആ സ്ഥാനം തന്നെ നിലനിര്‍ത്താന്‍ നമ്മുക്ക് ശ്രമിക്കാം എന്നാണ് ദുല്‍ക്കര്‍ തന്റെ ആരാധകരോട് പറയുന്നത്. ദുല്‍ക്കറിനോടൊപ്പം നടന്‍ ചെമ്പന്‍ വിനോദും ഇപ്പോള്‍ ബാബുവിന് പിന്തുണ നല്‍കിക്കൊണ്ട് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ബാബുവിന് വോട്ട് ചെയ്യാനായി താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക..
https://polar.fjallraven.com/contestant/?id=4934
ദുല്‍ക്കര്‍ പങ്കുവെച്ച് ട്വീറ്റ് താഴെ…
ബാബു പങ്കുവെച്ച വീഡിയോ…