വി.കെ.പി എന്ന സംവിധായകനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് നടന്‍ ഹരീഷ് പേരടി. പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ…
വി.കെ.പി സാറിനൊപ്പം ഒരു സിനിമ പൂര്‍ത്തികരിച്ചപ്പോള്‍ മനസ്സ് പഴയ നാടക കാലത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പുകളിലേക്ക് ഞാനറിയാതെ യാത്ര ചെയ്തു..രാത്രിയുടെ രണ്ടാം യാമങ്ങളിലും ഷൂട്ടിംങ്ങ് നീണ്ടു പോവുമ്പോഴും വി.കെ.പി നമ്മളിലേക്ക് കൈമാറുന്ന ഊര്‍ജത്തിനു മുന്നില്‍ പലപ്പോഴും തല താഴത്തി പോവും..പക്ഷെ ഞാനും വിട്ടില്ല…ഭരതമുനി മുതലുള്ള എല്ലാ നാടക ഗുരുക്കന്‍മാരേയും മനസ്റ്റില്‍ ഓര്‍ത്ത് കട്ടക്ക് നിന്നു…കാരണം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു മുമ്പേ മുരളിമേനോനുമായി (മുരളിയേട്ടന്‍ )നാടകം കളിച്ച് ജീവിത ചിലവ് കണ്ടെത്തിയ, എട്ടോളം ഭാഷകളില്‍ മുപ്പതോളം സിനിമകള്‍ ചെയ്ത, ഇന്ത്യയിലെ ഒട്ടുമിക്ക പുലികളേയും വെച്ച് നിരവധി പ്രശസ്തമായ പരസ്യചിത്രങ്ങളുടെ സംവിധായകന്റെ വാക്കുകളെ വള്ളി പുള്ളി തെററാതെ കഥാപാത്രത്തിന് തിന്നാന്‍ കൊടുത്ത് കൂടെ നിന്നില്ലെങ്കില്‍ പിന്നെ ഞാനെന്തിനു പറ്റും…വിജയ് മേനോന്‍ എന്ന ആ കഥാപാത്രം വേഷം അഴിക്കുമ്പോള്‍ എന്നോട് പറഞ്ഞു…’ ഞാന്‍ വളരെ ഹാപ്പിയാണെന്ന്’..ഞാന്‍ വി.കെ.പി യെ ചൂണ്ടികാട്ടി പറഞ്ഞു എല്ലാം അങ്ങോട്ട് പറഞ്ഞാമതിയെന്ന് …എനിക്കിതില്‍ താങ്കള്‍ക്ക് ശരീരം തരുന്ന ജോലിയല്ലാതെ മറ്റൊന്നുമില്ലെന്ന് …