“തുടക്കം” ഗംഭീരമാക്കാൻ ‘വിസ്മയ മോഹൻലാൽ”

','

' ); } ?>

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്ത് ആശിർവാദ് സിനിമാസ്. “തുടക്കം” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ മുപ്പത്തിയേഴാമത്തെ ചിത്രം കൂടിയാണ്. “പ്രിയപ്പെട്ട മായക്കുട്ടി, നിങ്ങളുടെ “തുടക്കം” സിനിമയോടുള്ള നിങ്ങളുടെ ആജീവനാന്ത പ്രണയത്തിലെ ആദ്യപടിയാകട്ടെ” എന്നാശംസിച്ച് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജൂഡ് ആന്റണി ആണ്. ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു വമ്പൻ അപഡേഷനുണ്ടാകുമെന്ന് ആശിർവാദ് സിനിമാസ് നേരത്തെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എന്നാൽ അത് മോഹൻലാലിന്റെ പുതിയ ചിത്രമാകുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചർച്ച. ആരാകും ആ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നത് സംബന്ധിച്ചും വലിയ ചര്‍ച്ചകള്‍ ഫാന്‍സ് നടത്തിയിരുന്നു.

ജൂഡ് ആന്റണി ജോസഫിന്‍റെ പേരാണ് പല ട്രാക്കര്‍മാരും പറഞ്ഞിരുന്നത്. ആശിർവാദ് സിനിമാസിന്റെ ഉടമയും മോഹൻലാലിന്റെ ഉറ്റസുഹൃത്തുമായ ആന്റണി പെരുമ്പാവൂരിനോട് ജൂഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കഥ പറഞ്ഞിരന്നുവെന്ന് പ്രമുഖ സിനിമാ ട്രാക്കറായ എബി ജോർജ് നേരത്തെ പറഞ്ഞിരുന്നു. ചരിത്ര പ്രാധാന്യമുള്ള എംവി കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കിയാണ് ജൂഡിന്റെ അടുത്ത ചിത്രം വരുന്നതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇനി അതിലേക്കാണോ മോഹൻലാൽ എത്തുന്നതെന്നും ആരാധകർ ചോദിച്ചു. ഇന്നത്തെ ആശിർവാദിന്റെ പോസ്റ്റിന് ശേഷം ആ പോസ്റ്റ് എബി ജോർജ് റീ ഷെയർ ചെയ്തിട്ടുമുണ്ടായിരുന്നു.