‘നിങ്ങള്‍ ഒരു പുണ്യാളനൊന്നുമല്ല, നിങ്ങളുടെ ഇരട്ടത്താപ്പ് എല്ലാവര്‍ക്കും അറിയാം’-വിശാലിനെതിരെ പൊട്ടിത്തെറിച്ച് വരലക്ഷ്മി

','

' ); } ?>

നടന്‍ വിശാലിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി വരലക്ഷ്മി ശരത്കുമാര്‍ രംഗത്ത്. തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാമ്പയിന്‍ വീഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. ട്വിറ്ററില്‍ പങ്കുവെച്ച കത്തിലൂടെയാണ് തെളിയിക്കാത്ത ഫണ്ട് തിരിമറി ആരോപണത്തില്‍ ശരത് കുമാറിനെ അപമാനിച്ചതില്‍ വരലക്ഷ്മി രോഷം രേഖപ്പെടുത്തിയത്. ഒരല്‍പം ബഹുമാനമുണ്ടായിരുന്നത് കൂടി നഷ്ടപ്പെട്ടുവെന്നും ദീര്‍ഘകാല സുഹൃത്തായിരുന്ന വിശാലിനോട് വരലക്ഷ്മി പറഞ്ഞു.

വരലക്ഷമി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്..

‘നിങ്ങള്‍ വിശുദ്ധനൊന്നുമല്ല. നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍, നിങ്ങളുടെ പക്ഷമായ പാണ്ഡവരില്‍ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ്പ് തുടങ്ങില്ലായിരുന്നു. ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്. ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. നിങ്ങള്‍ നേടിയത് എന്താണോ അത് ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ എടുക്കേണ്ടതിനു പകരം വളരെ തരംതാഴ്ന്ന ക്യാമ്പയിന്‍ ആണ് നിങ്ങള്‍ ഉപയോഗിച്ചത്..നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു.നിങ്ങള്‍ പറയാറുള്ളത് പോലെ സത്യം നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നു.’ എന്നാണ്.

എന്നാല്‍ വരലക്ഷ്മിയുടെ ആരോപണങ്ങള്‍ക്ക് പത്രസമ്മേളനം നടത്തി മറുപടി നല്‍കിയിരിക്കുകയാണ് വിശാല്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്രം എനിക്ക് മാത്രമല്ല എന്റെ സുഹൃത്ത് വരലക്ഷ്മിയ്ക്കുമുണ്ട് എന്നാണ് വിശാല്‍ പറയുന്നത്. നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരനും അഭിപ്രായ സ്വാതന്ത്രമുണ്ട്. വിവാദങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് തന്നെയായാലും വരുന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ടെന്നും വിശാല്‍ പറഞ്ഞു.