“എത്ര കോടി തന്നാലും അത്തരം ഒരു കഥാപാത്രം ഇനി ചെയ്യില്ല, ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതി”; വിശാൽ

','

' ); } ?>

‘അവൻ ഇവൻ’ എന്ന ചിത്രത്തിലെ വാൾട്ടർ വണങ്കാമുടി എന്ന കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ വിശാൽ. എത്ര കോടി തന്നാലും ഇനി അത്തരം ഒരു കഥാപാത്രം താൻ ചെയ്യില്ലെന്നും ഒരുപാട് വേദന ആ കഥാപാത്രം നൽകിയെന്നും വിശാൽ പറഞ്ഞു. വിശാൽ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല ഒരുക്കിയ ചിത്രമായിരുന്നു അത്.

‘ഇനി എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. ആ വേഷത്തിനിടയിൽ ഞാൻ ഒരുപാട് വേദന അനുഭവിച്ചു. ഞാൻ ഒരിക്കലും ഒരു ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. എന്റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ട്’, വിശാൽ പറഞ്ഞു

വിശാൽ ഇപ്പോൾ രവി അരസുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഗുഡം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുച്ചെന്തൂരിൽ പുരോഗമിക്കുകയാണ്. ഒരു ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണിതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അടുത്ത ചിത്രത്തിൽ വിശാൽ നിരവധി ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദുഷാര വിജയനാണ് നായിക. എന്നാൽ ചിത്രത്തിലെ സംവിധായകനുമായുള്ള സ്വര ചേർച്ചയിൽ ചിത്രം വിശാലാണ് സംവിധാനം ചെയ്യുന്നത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സംവിധായകനായ രവി അരസും വിശാലും തമ്മിൽ സർഗ്ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം. പ്രോജക്റ്റ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും നിർമ്മാണം തന്റെ കാഴ്ചപ്പാടിന് അനുസൃതമാണെന്ന് ഉറപ്പാക്കാനുമാണ് വിശാലിന്റെ ഈ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ.ബി. ചൗധരിയുടെ നേതൃത്വത്തിലുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 99-ാമത്തെ നിർമ്മാണമാണ് ഈ ചിത്രം.