ഏത് ടൈപ്പ് ഡ്രഗ്ഗ് യൂസര്‍ ആണ്, എത്ര നാളായി ഉപയോഗിക്കുന്നു, ഇതൊക്കെ പഠിച്ചാണ് ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്

','

' ); } ?>

ലഹരിക്കടിമയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതിന് വേണ്ടി ഒരുപാട് പഠനം നടത്തിയിട്ടുണ്ട്‌. ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തി എന്നു പറയുമ്പോള്‍ പൊതുവെയുളള ധാരണയും ഇമേജും ഉണ്ടല്ലൊ അതിനെ ബ്രേക്ക് ചെയ്യണം എന്നുണ്ടായിരുന്നു. ഏത് ടൈപ്പ് ഡ്രഗ്ഗ് യൂസര്‍ ആണ്, എത്ര നാളായി ഉപയോഗിക്കുന്നു, ഇതൊക്കെ പഠിച്ചാണ് ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്

 

എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കുപ്പി എന്ന ഇമേജ് പതുകെ മാറ്റണം എന്നുളളത് അത്തരത്തിലുളള ഒരു കഥാപാത്രമായിരുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ക്രിസ്റ്റി. തിയേറ്റിറില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ജിതിന്‍ അഷ്‌റഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

ലഹരിക്കടിമയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതിന് വേണ്ടി ഒരുപാട് പഠനം നടത്തിയിട്ടുണ്ട്‌. ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തി എന്നു പറയുമ്പോള്‍ പൊതുവെയുളള ധാരണയും ഇമേജും ഉണ്ടല്ലൊ അതിനെ ബ്രേക്ക് ചെയ്യണം എന്നുണ്ടായിരുന്നു. ഏത് ടൈപ്പ് ഡ്രഗ്ഗ് യൂസര്‍ ആണ്, എത്ര നാളായി ഉപയോഗിക്കുന്നു, ഇതൊക്കെ പഠിച്ചാണ് ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലഹരി ഉപയോഗിക്കുന്ന സീനിലൊക്കെ വലിച്ച് കയറ്റിയത് ഗ്ലുക്കോസ് പൊടിയാണ്.

സിനിമയിലുളള ആക്ഷന്‍ സീനുകള്‍ക്ക് വേണ്ടി ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ആക്ഷന്‍ സീന്‍ ചെയ്യുമ്പോഴൊക്കെ തന്നെ ചാക്കോച്ചന്‍ ഒപ്പോസിറ്റ് ഉളളത് കൊണ്ട് ചാക്കോച്ചന് ഒന്നും പറ്റരുത് എന്ന ചിന്തയുണ്ടായിരുന്നു.വളരെ സ്വീറ്റ് ഹാര്‍ട്ടായിട്ടുളള ഒരു വ്യക്തിയാണ് ചാക്കോച്ചന്‍.