
നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് .ആഷിഖ് അബു ചിത്രം വൈറസില്‍ ഭര്‍ത്താവ് ഇന്ദ്രജിത് സുകുമാരനൊപ്പമാണ് സ്‌ക്രീനില്‍ എത്തുക. വിവാഹ ശേഷം കുറച്ചു നാള്‍ കൂടി സീരിയല്‍ രംഗത്ത് തുടര്‍ന്നെങ്കിലും പിന്നീട് അഭിനയരംഗത്തു നിന്നു തന്നെ മാറി നില്‍ക്കുകയായിരുന്നു.
എന്നാല്‍ ഫാഷന്‍ രംഗത്തു തന്റെ ബ്രാന്‍ഡായ പ്രാണയിലൂടെ പൂര്‍ണ്ണിമ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. പ്രമുഖ ഫാഷന്‍ ഷോകളിലും, സെലിബ്രിറ്റി, മോഡലുകളുടെ ഇടയിലും നിറ സാന്നിധ്യമാണ് പ്രാണ. ഡാനി, മേഘമല്‍ഹാര്‍ തുടങ്ങിയവ ആണ് പൂര്‍ണിമയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങള്‍.
ആഷിഖ് അബു ഒരുക്കുന്ന വൈറസില്‍ വന്‍ താരനിര അണിനിരക്കുന്നു എന്നുള്ള പ്രത്യേകതയുമുണ്ട്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ആരോഗ്യ മന്ത്രിയായെത്തുന്നത് രേവതിയും കളക്ടറുടെ വേഷത്തില്‍ ടൊവിനോ തോമസും എത്തുന്നു. നേഴ്‌സ് ലിനിയായി റിമ കല്ലിങ്കലാണ് എത്തുന്നത്. കൂടാതെ കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, രമ്യാ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എപ്രില്‍ 11 ന് ചിത്രം തിയേറ്ററില്‍ എത്തും.