“ഒന്നാന്തരം ബലൂൺ തരാം… ഒരു നല്ല പീപ്പി തരാം”; വൈറൽ ഗാനത്തെ കുറിച്ച് മനസ്സ് തുറന്ന് വിനോദിനി ശശിമോഹൻ

','

' ); } ?>

“ഒന്നാന്തരം ബലൂൺ തരാം… ഒരു നല്ല പീപ്പി തരാം” എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 62 വർഷങ്ങൾക്ക് മുൻപ് ഒരഞ്ചു വയസ്സുകാരി പാടി അഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ ഗാനമാണിത്. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ ഗാനത്തിൽ അഭിനയിച്ച പെൺകുട്ടിയെയും സോഷ്യൽ മീഡിയ തിരയാൻ തുടങ്ങി. ബാലതാരമായി വന്ന് പത്തിലേറെ സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിന്ന “വിനോദിനി ശശിമോഹൻ”. ഇപ്പോഴിതാ ആ വൈറൽ ഗാനത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ” വിനോദിനി ഷണ്മുഖൻ”. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായായിരുന്നു വിനോദിനി.

ഞാൻ അഞ്ചു വയസ്സിൽ പാടി അഭിനയിച്ച ഗാനമാണത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അറുപത്തിയേഴാം വയസ്സിൽ അത് ഇത്രയും വലിയൊരു രീതിയിൽ ജനങ്ങൾ ഏറ്റെടുക്കുമെന്ന്. ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നും അത്ര ആക്റ്റീവ് അല്ല. എന്നാൽ മകൾ നേരെ തിരിച്ചാണ് അവളാണ് ആദ്യം എന്റെ അടുത്ത വന്ന് പറയുന്നത്. ‘അമ്മ അഭിനയിച്ച പാട്ട് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡ് ആണെന്ന്. അതും പല വിഭാഗത്തിലുള്ള ആളുകൾ പല രീതിയിൽ ആണ് അത് ആഘോഷമാക്കുന്നതെന്ന്. എന്റെ പേരകുട്ടികളോടൊക്കെ ഞാൻ പറയും ഇത് അമ്മൂമ്മയാണെന്ന് പക്ഷെ അവർക്ക് വിശ്വാസം വരില്ല. അതുപോലെ തന്നെ എന്റെ കോളേജ് ഗ്രൂപ്പിലൊക്കെ കൂട്ടുകാരൊക്കെ ഷെയർ ചെയ്ത ചോദിക്കും ഇത് വിനോദിനി അല്ലേന്ന്. അപ്പോളാണ് ശരിക്കും സന്തോഷം വരുന്നത്. കാരണം, മലയാള സിനിമയിൽ കുട്ടികൾക്കുള്ള എത്രയോ ഗാനങ്ങൾ വന്നിട്ടുണ്ട്. പക്ഷെ ഇത് മാത്രം വിചാരിക്കാത്ത രീതിയിൽ വൈറലായി പോയി. ആദ്യം ഞാനീ പാട്ടിന്റെ വീഡിയോ കാണുന്നത് ഒൻപതു വർഷങ്ങൾക്ക് മുൻപ് മില്ലേനിയം ഔഡിയോസിൽ ആണ്. പിന്നെ ഇപ്പോഴും. വിനോദിനി പറഞ്ഞു.

സിനിമ നടി ആകണം എന്ന ആഗ്രഹത്തോടെ സിനിമയിലേക്ക് വന്ന ആളൊന്നും അല്ല ഞാൻ. അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. വീട്ടിൽ നിന്ന ആദ്യം ചേച്ചിയാണ് സിനിമയിൽ അഭിനയിക്കുന്നത്. ഞന മൂന്നര വയസ്സിലാണ് അഭിനയത്തിലേക്ക് വരുന്നത്. ഞാൻ ഏകദേശം പതിനാറ് സിനിമകിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി പതിനഞ്ചെണ്ണം, പിന്നെ വലുതായ ശേഷം ഒന്നും. അത് കമൽഹാസന്റെ അനിയത്തി ആയിട്ടായിരുന്നു. സിനിമയെ പാട്ടി പറയുമ്പോൾ ഞാനിന്നും ആരാധനയോടും ബഹുമാനത്തോടെയും, സ്നേഹത്തോടെയും ഓർക്കുന്നത് സത്യൻ സാറിനെയാണ്. ഞാൻ ബാലതാരമായി അഭിനയിച്ച സിനിമകളിലെല്ലാം എന്റെ അച്ഛൻ സത്യൻ സാറായിരുന്നു. അദ്ദേഹത്തിന് പെണ്മക്കളില്ലായിരുന്നു. അത് കൊണ്ട് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. സിനിമയ്ക്ക് പുറത്തും എന്നെ അച്ഛാന്നായിരുന്നു വിളിക്കാറ്. അദ്ദേഹത്തിനോടെനിക്ക് വലിയ രീതിയിലുള്ള ബന്ധമായിരുന്നു. വിനോദിനി കൂട്ടിച്ചേർത്തു.