റിലീസ് ചെയ്ത് 15 വർഷങ്ങൾക്ക് ശേഷം ചരിത്ര റെക്കോർഡിലേക്ക് കുതിച്ച് “വിണ്ണൈ താണ്ടി വരുവായ”

','

' ); } ?>

വർഷങ്ങൾക്കിപ്പുറം ചരിത്ര റെക്കോർഡിലേക്ക് കുതിച്ച് തമിഴ് ചിത്രം “വിണ്ണൈ താണ്ടി വരുവായ”.ചിത്രം ചെന്നൈയിലെ ഒരു തിയേറ്ററിൽ റീ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം റീ റിലീസിൽ ഇടവേളകളില്ലാതെ 1300 ദിവസം പൂർത്തിയാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
2010ൽ സിമ്പുവും തൃഷയും ഒരുമിച്ചെത്തിയ സിനിമ സംവിധാനം ചെയ്തത് ഗൗതം വാസുദേവ് മേനോൻ ആണ്.

അണ്ണാ നഗറിലെ പിവിആർ സിനിമാസിലാണ് നിറഞ്ഞ സദസിൽ സിനിമ ഇപ്പോഴും പ്രദർശനം തുടരുന്നത്. ചിത്രം കാണാനായി നിരവധി സിനിമാപ്രേമികളാണ് ഇപ്പോഴും എത്തുന്നത്. ചിത്രം തിയേറ്ററിൽ 1500 ദിവസം പൂർത്തിയാക്കുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മലയാളികൾക്കിടയിലും ചിത്രത്തിന് നിരവധി ആരാധകരുണ്ട്.

തൃഷയുടെ കരിയറിലെ ഐകോണിക് കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് ജെസിയെ കണക്കാക്കുന്നത്. തൃഷ അവതരിപ്പിച്ച ജെസ്സി എന്ന കഥാപത്രം മലയാളി ആയതിനാൽ കേരളത്തിൽ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. എ ആർ റഹ്‌മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസ് ചെയ്ത സമയത്ത് കേരളത്തിലുൾപ്പെടെ സിനിമ 100 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു.

വിടിവി ഗണേഷ്, ബാബു ആന്റണി, ഉമ പത്മനാഭൻ, സാമന്ത, സുബ്ബലക്ഷ്മി, കെ എസ് രവികുമാർ തുടങ്ങിയവരും സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. എൽറെഡ് കുമാർ, പി മദൻ, ജെ ഗണേഷ്, ജയരാമൻ തുടങ്ങിയവരാണ് സിനിമ നിർമിച്ചത്. ഛായാഗ്രഹണം മനോജ് പരമഹംസ നിർവഹിച്ചപ്പോൾ എഡിറ്റ് ആന്റണി കൈകാര്യം ചെയ്തു.