
കഴിഞ്ഞ ദിവസം നടന്ന ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡിൽ ശ്രീനിവാസന് വേണ്ടി ലൈഫ് ടൈം അച്ചീവ്‌മെന്റ് സ്വീകരിച്ച ഭാര്യ വിമലക്ക് ഉള്ളു തൊടുന്ന കുറിപ്പ് പങ്കുവെച്ച് മകനും നടനുമായ വിനീത് ശ്രീനിവാസൻ. “ആ വളരെയധികം വിജയിച്ച പുരുഷന്റെ പിന്നില്‍ ഈ സ്ത്രീയുണ്ടായിരുന്നുവെന്നും, അമ്മയ്ക്കുള്ളതാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡെന്നും” വിനീത് കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ശ്രീനിവാസനുള്ള ഫിലിംഫെയര്‍ അവാര്‍ഡും പിടിച്ച്, പുഞ്ചിരിച്ചു കൊണ്ട് കാറിലിരിക്കുന്ന വിമലയുടെ ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് വിനീതിന്റെ കുറിപ്പ്.
‘ശ്രീനിയേട്ടനോട് സമൂഹത്തിലെ വിവിധ മേഖലയിലുള്ള എല്ലാ ആള്‍ക്കാരും കാണിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി. ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്‌നേഹിച്ചത്. ആ സ്‌നേഹം തിരിച്ച് എല്ലാവരും നല്‍കിയിട്ടുമുണ്ട്’ എന്നായിരുന്നു നേരത്തെ ശ്രീനിവാസനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെ വിമല പറഞ്ഞത്. വിതുമ്പിക്കൊണ്ടായിരുന്നു വിമല പുരസ്‌കാരം സ്വീകരിച്ചതും സംസാരിച്ചതും.