![](https://i0.wp.com/celluloidonline.com/wp-content/uploads/2019/12/vineeth-sreenivasan-size.jpg?resize=720%2C380&ssl=1)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി വിനീത് ശ്രീനിവാസന്. നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും, ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ് എന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയുടെ ‘കാബില്‍’ കയറി ഞങ്ങളില്‍ നിന്ന് ഏറെ ദൂരെയുള്ള നാട്ടിലേക്ക് പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക.’
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സിനിമാ രംഗത്തുനിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പാര്‍വതി, ഗീതു മോഹന്‍ദാസ്, ആഷിഖ് അബു, അമല പോള്‍, തന്വി റാം, രജിഷ വിജയന്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്, ഷെയ്ന് നിഗം, മാലാ പാര്‍വതി തുടങ്ങി സിനിമ മേഖലയില്‍നിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സര്‍വകലാശാലയിലേത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.