“പുതിയ ചിത്രം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ”; അണിയറയിലൊരുങ്ങുന്നത് ത്രില്ലർ ചിത്രം

','

' ); } ?>

പുതിയ ചിത്രം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ഒരുക്കുന്ന ചിത്രം ത്രില്ലെർ ജേണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. തിര’യ്ക്ക് ശേഷമാണ് വിനീത് ഒരു ത്രില്ലർ സിനിമ ചെയ്യുന്നത്.

നോബിൾ ബാബു തോമസാണ് ചിത്രത്തിലെ നായകൻ. നോബിൾ ബാബു തോമസ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ‘ജേക്കബിന്റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്റെ രചയിതാക്കളിൽ ഒരാളായിരുന്നു. ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. ജൂലായ് 6ന് ‘തട്ടത്തിൻ മറയത്ത്’ പുറത്തിറങ്ങിയിട്ട് പതിമൂന്ന് വർഷം തികയുമ്പോഴാണ് പുതിയ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ വാർത്ത പുറത്തു വരുന്നത്.

മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് നിർമ്മാണം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സിനിമകൾക്ക് ശേഷം മെരിലാൻഡിന്റെ തിരിച്ചുവരവിൽ ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. മൂന്ന് സിനിമകളുടെയും സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ്. ‘

മെരിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിന്റെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. പുതിയ സിനിമയുടെ ടൈറ്റിൽ തീരുമാനിച്ചിട്ടില്ല. വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും വിദേശത്താണ് ചിത്രീകരിച്ചത്. ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രി പ്രൊഡക്ഷൻ‌ ജോലികൾ പൂർത്തിയാക്കിയത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടന്നത്.

പൂജ റിലീസായി സെപ്റ്റംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സംവിധായകൻ കെ. മധുവിന്റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്.