സിനിമ സെറ്റിലെ ലഹരി ഉപയോഗം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ്

','

' ); } ?>

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകി. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിലാണ് സംഭവമെന്ന് വിൻസി വെളിപ്പെടുത്തിയത്. ഫിലിം ചേമ്പറിനും സിനിമയുടെ ഇന്റർനാഷണൽ ക്രിയേറ്റീവ് ഫോറത്തിനും (ഐസിസി), താരസംഘടനയായ അമ്മയ്ക്കും ഇ-മെയിൽ മുഖേനയാണ് നടി പരാതി നൽകിയത്.

അമ്മയുടെ നേതൃത്വത്തിൽ വിനു മോഹൻ, അൻസിബ ഹസൻ, സരയു എന്നിവരെ ഉൾപ്പെടുത്തി മൂന്നംഗ കമ്മിറ്റിയെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിയോഗിച്ചിട്ടുണ്ട്. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ നടൻ വായിലൂടെ വെളുത്ത പൊടി തുപ്പുന്നതായി കണ്ടുവെന്നും, ഷൂട്ടിങ്ങിനിടയിൽ ലഹരി ഉപയോഗം പതിവായിരുന്നെന്നും വിൻസി പരാതി നൽകിയിട്ടുണ്ട്. കൂടാതെ ആ സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥനയെ തുടർന്ന് മാത്രമാണെന്നും വിൻസി വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപേ താരം വ്യക്തമാക്കിയിരുന്നു . ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

നടന്റെ പേര് വീഡിയോയിൽ വെളിപ്പെടുത്തിയില്ലെങ്കിലും, നടി നൽകിയ ഇമെയിൽ പരാതിയിൽ നടന്റെ പേര് ഉള്‍പ്പെടുത്തിയാതായി ‘അമ്മ’ അറിയിച്ചു.

ഇതിനിടെ, നടിയുടെ വെളിപ്പെടുത്തലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ് വിഭാഗവും നീക്കം തുടങ്ങി. കൊച്ചി എക്സൈസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യുകയുളളുവെന്ന് എക്സൈസ് വ്യക്തമാക്കി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.