“ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കാലം കൃത്യമായ തിരിച്ചടി നൽകുന്നുണ്ട്”; വിനയൻ

','

' ); } ?>

നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണെന്നും ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കാലം കൃത്യമായ തിരിച്ചടി നൽകുന്നുണ്ടെന്നും കുറിപ്പ് പങ്കുവെച്ച് സംവിധായകൻ വിനയൻ. അതിനെ തടുക്കാൻ പണത്തിനോ അധികാരത്തിനോ കുതന്ത്രങ്ങൾക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും പേരെടുത്ത് പരാമർശിക്കാതെയാണ് വിനയന്റെ കുറിപ്പ്.

“നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണ്. ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നു. ഉപജാപകവൃന്ദത്തിൻ്റെ ആർപ്പു വിളികളിലൂടെ സ്വയം രാജാവാകാൻ ശ്രമിച്ചവർക്ക് അടിപതറുന്നു.

അവഗണിച്ച് മാറ്റിയ കല്ലുകൾ മൂലക്കല്ലായി മാറുന്നു. അനീതിയും അധാർമികതയും അസത്യവും അതിരു കടക്കുമ്പോൾ കാലമേർപ്പെടുത്തുന്ന ബാലൻസിങ് തന്ത്രമാണ് ഈ കാവ്യനീതി. അതിനെ തടുക്കാൻ പണത്തിനോ അധികാരത്തിനോ കുതന്ത്രങ്ങൾക്കോ ആവില്ല. പലതും ഇനിയും നമ്മൾ കാണാൻ കിടക്കുന്നു.”- വിനയൻ കുറിച്ചു.

കുറിപ്പ് സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ആരെയും പേരെടുത്ത് പരാമർശിക്കാതെ, എന്നാൽ കൃത്യമായ ലക്ഷ്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന വിനയൻ്റെ വാക്കുകൾ മലയാള സിനിമയിലെയും സമൂഹത്തിലെയും നിലവിലെ സാഹചര്യങ്ങളുമായി ചേർത്തു വായിക്കുകയാണ് പ്രേക്ഷകർ.