താനൊരു ഈശ്വര വിശ്വാസിയാണെന്ന് സംവിധായകന്‍ വിനയന്‍, അച്ഛനും അമ്മയുമൊക്കെ പഠിപ്പിച്ച് തന്നത് അങ്ങനെയാണെന്നും, കുട്ടിക്കാലത്ത് കുറെ നാള്‍ ഈശ്വര വിശ്വാസമില്ലായിരുന്നുവെന്നും വിനയന്‍ പങ്കുവെയ്ക്കുന്നു.
‘ആകാശ ഗംഗ’ എന്ന ചിത്രമെടുക്കാന്‍ പ്രേരണയായത് അമ്മ പറഞ്ഞു തന്നിട്ടുള്ള യക്ഷി കഥയാണെന്നും, അമ്മയോടുള്ള സ്‌നേഹം കൊണ്ടാണ് താന്‍ ഇരുപത് ലക്ഷം മുടക്കി കുട്ടനാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം പണിതതെന്നും വിനയന്‍ പറയുന്നു. മനോരമയുടെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയിലായിരുന്നു ഈശ്വര വിശ്വാസത്തെക്കുറിച്ചുള്ള വിനയന്റെ തുറന്നു പറച്ചില്‍.കുട്ടിക്കാലത്ത് കുറെ നാള്‍ ഈശ്വര വിശ്വാസം ഇല്ലാതിരുന്നു എന്നുള്ളത് സത്യമാണ്, അമ്മ അമ്പലത്തില്‍ പോകുമ്പോള്‍ ഞാന്‍ പുറത്തു നില്‍ക്കുമായിരുന്നു. അത് അന്നത്തെ പ്രായത്തിന്റെതായിരുന്നു. പക്ഷെ കുടുംബത്തിന്റെതായ ഒരു ഈശ്വര വിശ്വാസം എന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.