അടൂർ ​ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച് വിനായകൻ

','

' ); } ?>

വീണ്ടും അധിക്ഷേപ പരാമർശമുള്ള പോസ്റ്റ് പങ്കുവെച്ച് നടൻ വിനായകൻ. സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ യേശുദാസിനുമെതിരെയാണ് വിനായകന്റെ പുതിയ അധിക്ഷേപ പോസ്റ്റ്. ഫെയ്​സ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞു കൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് വിനായകനെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.

നേരത്തെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചു കൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ദളിത് വിഭാഗക്കാരെയും, സ്ത്രീകളെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ വിമർശനത്തിനിടയാക്കിയിരുന്നു, മന്ത്രി ആർ ബിന്ദുവും, ഗായിക സിത്താരയുമടക്കം നിരവധിപേരാണ് അടൂരിനെതിരെ രംഗത്തെത്തിയിരുന്നത്. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീ സംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നു മാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം.