
‘പെറ്റ് ഡിക്ടറ്റീവ് സിനിമയുടെ പ്രമോഷൻ വിഡിയോയിൽ സെൽഫ് ട്രോൾ ചെയ്ത ശേഷം പിന്നെ എന്നെ ആരും തന്നെ ട്രോളിയിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടൻ വിനായകൻ. കൂടാതെ ഇപ്പോൾ ഇത്രയും വൃത്തികെട്ട വിനായകനെ എല്ലാവരും സ്നേഹിക്കുന്നുവെന്നും, ഇപ്പോൾ തനിക്കാണോ നാട്ടുകാർക്കാണോ ഭ്രാന്തെന്ന് അറിയാത്ത അവസ്ഥയാണെന്നും വിനായകൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പെറ്റ് ഡിക്ടറ്റീവ് സിനിമയുടെ പ്രമോഷൻ വിഡിയോയിൽ സെൽഫ് ട്രോൾ ചെയ്ത ശേഷം പിന്നെ എന്നെ ആരും ട്രോൾ ചെയ്തിട്ടില്ല. ഇപ്പോൾ എന്നെ എല്ലാവരും സ്നേഹിക്കുന്നു. ഇപ്പോൾ ഇത്രയും വൃത്തികെട്ട വിനായകനെ എല്ലാവരും സ്നേഹിക്കുന്നു. അപ്പോൾ ഞാൻ തന്നെ ഓർത്തു സലിം കുമാർ പറഞ്ഞ പോലെ എനിക്കാണോ ഭ്രാന്ത്, നാട്ടുകാർക്കാണോ എന്ന്. കുറച്ച് നാളായി ഞാൻ കാണുന്നുണ്ട് ഈ മെസ്സേജുകൾ.’ വിനായകൻ പറഞ്ഞു.
അതേ സമയം മ്മൂട്ടിക്കൊപ്പമുളള കളങ്കാവലാണ് വിനായകന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
ഡിസംബർ അഞ്ചിനാണ് സിനിമ പുറത്തിറങ്ങുന്നത്. അഡ്വാൻസ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിൽ ലഭിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് സൂചന.