വീര ധീര സൂരൻ റിലീസിന്‍റെ പ്രതിസന്ധികൾ മറികടന്ന് വിജയത്തിലേക്ക്; പ്രേക്ഷകരോട് നന്ദി പറഞ് വിക്രം”

','

' ); } ?>

ചിയാൻ വിക്രമിനെ നായകനാക്കി എസ്. യു. അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ‘വീര ധീര സൂരൻ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ഇപ്പോഴിതാ വലിയ പ്രതീക്ഷകളോടെ എത്തിച്ച പടം റിലീസ് സംബന്ധിച്ച് നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് സംസാരിക്കുകയും, പടം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയും ചെയ്യുകയാണ് നടൻ വിക്രം.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്റെ പ്രതികരണം. “ജീവിതം ഒന്നേ ഉള്ളൂ, അത് ഇതിഹാസം പോലെ ജീവിക്കണം എന്നൊക്കെ പറഞ്ഞ് ഒരാള്‍ പോയേക്കാം. എന്നാല്‍ ഈ ജീവിതത്തില്‍ ഏതെങ്കിലും പ്രശ്നം എപ്പോഴെങ്കിലും ചുറ്റിത്തിരിഞ്ഞ് നമ്മുടെ മുന്നില്‍ വരും. അതിന് ഒരു ഉദാഹരണമാണ് വീര ധീര സൂരൻ,” ചിത്രം റിലീസിന് മുൻപ് കണ്ടവർ എല്ലാവരും മികച്ച അഭിപ്രായം പ്രകടിപ്പിച്ചിരുന്നു, അതുകൊണ്ട് തന്നെ ഏവരും അതീവ ആവേശത്തിലായിരുന്നു. എന്നാല്‍ ഒരു നിയമപ്രശ്നം മൂലം ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് ഒരാഴ്ചക്കാലത്തേക്ക് വിലക്കിയതോടെ ആകെയുള്ള പ്രതീക്ഷകളും നഷ്ടമായി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍, എന്നാല്‍ സിനിമയെ എങ്ങനെയും ഫാന്‍സിന് എത്തിക്കണമെന്ന് ഞാനും സംവിധായകന്‍ അരുണും നിര്‍മ്മാതാവും അഭിനേതാക്കളും ആഗ്രഹിച്ചിരുന്നു. സിനിമയുടെ ആദ്യ രണ്ട് ഷോകൾ ക്യാൻസലായതോടെ പടം വിജയിക്കില്ലെന്ന ധാരണ പടർന്നുവെങ്കിലും, തിയേറ്ററുകളിലെ പ്രേക്ഷകരുടെ പ്രതികരണം മുഴുവൻ പ്രതീക്ഷകള്‍ക്കും മറുപടി നൽകി. പ്രത്യേകിച്ച് കുടുംബപ്രേക്ഷകരാണ് സിനിമയെ ഏറ്റെടുത്തത്.
ഫാൻസിന് വേണ്ടി കുറേ നാളായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതെല്ലാം മനസില്‍ വെച്ചാണ് കഷ്ടപ്പെട്ടു ഈ പടം ചെയ്തത്. ഒടുവില്‍ റിലീസ് കഴിഞ്ഞു. വിജയത്തിനുള്ള കടപ്പാട് മുഴുവൻ പ്രേക്ഷകരോടാണ്, എന്നിങ്ങനെ വൈകാരികത നിറഞ്ഞ വാക്കുകളാണ് വിക്രം പങ്കുവെച്ചത്.