“അവാർഡ് കിട്ടിയതുകൊണ്ട് മഹാ നടനായെന്നോ, ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് മോശം നടനാണെന്നോ കരുതുന്നില്ല”; വിജയരാഘവൻ

','

' ); } ?>

ദേശീയ അവാർഡ് കിട്ടിയതുകൊണ്ട് താൻ ഒരു മഹാനടൻ ആണെന്നോ ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് താൻ ഒരു മോശം നടൻ ആണെന്നോ കരുതുന്നില്ല എന്ന് നടൻ വിജയ രാഘവൻ. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ ഡൽഹിയിലെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ഈ അവാർഡ് അച്ഛനും പ്രേക്ഷകർക്കും സമർപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു നടനെ സംബന്ധിച്ച് രാജ്യം അംഗീകരിക്കുന്നു എന്നത് വലിയ കാര്യമാണ്. പണ്ട് ചില പടങ്ങൾക്കൊക്കെ അവാർഡ് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു പിന്നീട് ഒന്നും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. നടനായതിന്റെ എല്ലാ ക്രെഡിറ്റും അച്ഛനാണ്. 43 വർഷം വലിയ കോട്ടങ്ങൾ ഒന്നുമില്ലാതെ ഇൻഡസ്ട്രിയിൽ നിലനിൽക്കാനായത് പ്രേക്ഷകർക്ക് നമ്മളെ ഇഷ്ടമായത് കൊണ്ടാണ്. ഒരു 100 വയസ്സുള്ള കഥാപാത്രത്തെ എന്നെകൊണ്ട് ചെയ്യിപ്പിക്കാം എന്ന തോന്നൽ ആണ് എനിക്കുള്ള അവാർഡ്. ഇന്ന് അവാർഡ് കിട്ടിയതുകൊണ്ട് ഞാൻ ഒരു മഹാനടൻ ആണെന്നോ ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് ഞാൻ ഒരു മോശം നടൻ ആണെന്നോ ഞാൻ കരുതുന്നില്ല’. വ്യജയരാഘവൻ പറഞ്ഞു.

പൂക്കാലം എന്ന സിനിമയിൽ 100 വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് വിജയരാഘവന് ദേഹീയ പുരസ്‌കാരം ലഭിച്ചിരുന്നത്. ‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പൂക്കാലം. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. ഉള്ളൊഴുക്കിലൂടെ മികച്ച രണ്ടാമത്തെ നടിയായി ഉർവശിയും പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.