മക്കള്‍ സെല്‍വന്‍ തെലുങ്കിലേക്ക്

','

' ); } ?>

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി തെലുങ്കിലേക്ക് ചുവടുവെക്കുന്നു. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി നായകനാകുന്ന സൈറ നരസിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ വിജയ് സേതുപതിയും ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലുണ്ട്. ബിഗ് ബി കഥാപാത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1880കളിലെ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി എന്നിവരും വേഷമിടുന്നു. ചിരഞ്ജീവിയുടെ മകന്‍ രാം ചരണാണ് ചിത്രം നിര്‍മിക്കുന്നത്.