ചിരിയുടെ മാലപ്പടക്കവും ഒപ്പം നല്ല കഥയുടെ സാന്നിധ്യവുമായെത്തുന്ന ക്യാമ്പസ് എന്റര്‍റ്റെയ്‌നര്‍ സകലകലാശാലയുടെ ട്രെയ്‌ലറുമായി ‘മക്കള്‍ ശെല്‍വന്‍’ വിജയ് സേതുപതിയെത്തി. ഇന്നലെ വൈകുന്നേരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ട്രെയ്‌ലര്‍ പങ്കുവെച്ചത്. ഒപ്പം ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്ന തമിഴ് നടന്‍ രമേശ് തിലകിന് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.
മലയാളത്തിലെ പ്രമുഖ കോമഡി താരങ്ങളായ ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സജു നവോദയ, ടിനി ടോം എന്നിവരും ജേക്കബ് ഗ്രിഗറി, ഷമ്മി തിലകന്‍, രഞ്ജി പണിക്കര്‍, മാനസ രാധാകൃഷണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖ നടനായ നിരഞ്ജന്‍ രാജുവാണ് നായക വേഷത്തിലെത്തുന്നത്. മൂത്തേടന്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം 2019 ജനുവരിയില്‍ തിയ്യേറ്ററുകളിലെത്തും. ട്രെയ്‌ലര്‍ കാണാം..