വിജയ് സേതുപതി മരുന്ന് വാങ്ങാന്‍ പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു…

','

' ); } ?>

കഴിഞ്ഞ ദിവസം ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് വിജയ് സേതുപതി ചികിത്സല്‍ക്കായി പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ വെച്ച് കുഴഞ്ഞു വീണു. കാവാലം അച്ചാമ്മയെന്ന വയോധികയാണ് കുഴഞ്ഞുവീണത്. സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിജയ് സേതുപതി, അച്ചാമ്മയെ സഹായിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നതിനിടെയാണ് ഈ സംഭവം. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിങ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്. ആരാധകര്‍ക്കിടയില്‍ നിന്നും വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്നു. തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ’ എന്ന് അച്ചാമ്മ പറയുകയായിരുന്നു. ഇത് കേട്ടതും വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.