വിജയ്‌യുടെ പേരില്‍ പാര്‍ട്ടിയില്ല തീരുമാനത്തില്‍ നിന്ന് പിന്മാറി എസ് എ ചന്ദ്രശേഖര്‍

','

' ); } ?>

നടന്‍ വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി പിതാവ് എസ് എ ചന്ദ്രശേഖര്‍. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.സംഭവത്തില്‍ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പിതാവിന്റെ പാര്‍ട്ടിയുമായി തനിക്ക് ബന്ധവുമില്ലെന്നും തന്റെ ആരാധകരാരും പാര്‍ട്ടിയില്‍ ചേരാന്‍ പാടില്ലെന്നും വിജയ് അറിയിച്ചരുന്നു.വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ മധുരയില്‍ യോഗം ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടെന്ന് തീരുമാനമെടുത്തു.

വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കിയിരുന്നു.