വിജയ് ദേവരകൊണ്ട – രശ്‌മിക മന്ദാന വിവാഹം ഫെബ്രുവരിയിൽ; വിവാഹ തിയതിയും വേദിയും തീരുമാനിച്ചു

','

' ); } ?>

രശ്മിക മന്ദാനയുടേയും-വിജയ് ദേവരകൊണ്ടയുടേയും വിവാഹ തിയതിയും വേദിയും തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഫെബ്രുവരി 26 ന് ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം. ഏറ്റവും അടുപ്പമുള്ളവര്‍ മാത്രം പങ്കെടുക്കുന്ന ഇന്റിമേറ്റ് വെഡ്ഡിങ്ങാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം സിനിമാ മേഖലയിലുള്ളവര്‍ക്കായി ഗംഭീര വിരുന്നും താരങ്ങള്‍ പദ്ധതിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 3 നായിരുന്നു രശ്മികയും വിജയിയും തമ്മിലുള്ള വിവാഹ നിശ്ചയം. നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിക്കുകയോ ഉറപ്പിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞത്. എല്ലാം പറയേണ്ട സമയത്ത് പറയുമെന്നും താരം വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും താരങ്ങള്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിരുന്നില്ല. രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലോ റെസ്റ്റോറന്റുകളിലും കണ്ട വാർത്തകൾ സജീവമായിരുന്നു. 2018ലെ ഹിറ്റ് സിനിമ ഗീത ഗോവിന്ദത്തിലും പിന്നീട് ഡിയർ കോമ്രേഡിലും ഒരുമിച്ച് അഭിനയിച്ചതു മുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട് എന്നാണ് അഭ്യൂഹങ്ങൾ.