ഇത്രയും മികച്ച നടിയെ സുധ എങ്ങനെ കണ്ടെത്തി?

','

' ); } ?>

സൂര്യ നായകനായി എത്തിയ സൂരറൈ പൊട്രു ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ചിത്രം കണ്ടശേഷം അപര്‍ണ ബാലമുരളിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ വിജയ് ദേവരക്കൊണ്ട.ട്വിറ്ററിലൂടെയാണ് താരം സിനിമയെ കുറിച്ചുളള അഭിപ്രായം അറിയിച്ചത്.എങ്ങനെയാണ് ഇത്രയും മികച്ച നടിയെ സുധ കണ്ടെത്തിയത് എന്ന് വിജയ് ചോദിക്കുന്നു.

‘സുഹൃത്തുക്കളൊടൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സൂരറൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു. എത്ര യാഥാര്‍ഥ്യത്തോടെയാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത്. ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നു’, വിജയ് ദേവരക്കൊണ്ട ട്വിറ്ററില്‍ കുറിച്ചു.

നവംബര്‍ 12 നാണ് ‘സൂരറൈ പൊട്രു’ ആമസോണ്‍ പ്രൈമില്‍ വഴി റിലീസ് ചെയ്തത് .സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.സൂര്യ,അപര്‍ണ്ണ ബാലമുരളി,ഉര്‍വ്വശി എന്നിവരുടെ മികച്ച പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു.

ഇരുതി സുട്ര് ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായിക സുധ കൊങ്കാരയാണ് ചിത്രത്തിന്റെ സംവിധാനം. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം.