“ഇതുവരെ നേടിയത് ഉള്ളതാണോ?”; ആടിന്റെ ബഡ്ജറ്റ് വെളിപ്പെടുത്തി വിജയ് ബാബു

','

' ); } ?>

‘ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ട് നടനും നിർമാതാവുമായ വിജയ് ബാബു. ഇപ്പോള്‍ വന്നിരിക്കുന്ന ഗ്രോസ് കളക്ഷന്‍റെ 70- 75 ശതമാനത്തോളം ചിത്രത്തിന് ബജറ്റ് ഉണ്ടായിരുന്നുവെന്നും, ബാക്കി നിങ്ങള്‍ കണക്ക് കൂട്ടിക്കോളൂ എന്നുമാണ് വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രത്തിന്റെവിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ബാബു പ്രതികരിച്ചത്.

‘വളരെ നല്ല ചോദ്യമാണ്. സാധാരണ നോ കമന്‍റ്സ് എന്നാണ് ഞാന്‍ ഉത്തരമായിട്ട് പറയാറുള്ളത്. ഇപ്പോള്‍ വന്നിരിക്കുന്ന ഈ ഗ്രോസ് കളക്ഷന്‍റെ 70- 75 ശതമാനത്തോളം അതിന്‍റെ ബജറ്റ് ഉണ്ടായിരുന്നു. ബാക്കി നിങ്ങള്‍ കണക്ക് കൂട്ടിക്കോളൂ’, വിജയ് ബാബു പറഞ്ഞു.

അതേസമയം നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് ചിത്രം 4 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 87 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്.

ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്”.