മമ്മൂട്ടിയും മോഹൻലാലുമൊന്നുമല്ല, ആട് 3യിലെ സർപ്രൈസ് സ്ഥിരീകരിച്ച് വിജയ് ബാബു

','

' ); } ?>

ആട് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാ​ഗത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലറിലാണ് അണിയറക്കാര്‍ ഇക്കാര്യം ആദ്യമായി സൂചിപ്പിച്ചത്. ഒരു സിനിമയുടെ മൂന്നാം ഭാ​ഗം തന്നെ രണ്ട് ചാപ്റ്ററുകളായി ഇറങ്ങുന്നത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായി ആയിരിക്കും. വണ്‍ 2 ടോക്സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് ബാബു.

“ഇതുവരെ എല്ലാവരും പല പല അഭ്യൂഹങ്ങള്‍ പറഞ്ഞിരുന്നു. മമ്മൂക്കയുണ്ടോ, ലാലേട്ടന്‍ ഉണ്ടോ എന്നൊക്കെ. അതൊക്കെ നമ്മള്‍ വളരെ ലൈറ്റ് ആയിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് മറ്റൊരു പ്രധാന കാര്യം പറയുകയാണ്. ആട് 3 എന്നത് വണ്‍ ലാസ്റ്റ് റൈഡ് എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അങ്ങനെയല്ല. ഇത് വണ്‍ ലാസ്റ്റ് റൈഡിന്‍റെ പാര്‍ട്ട് 1 മാത്രമാണ്. ഇതിന് ഒരു പാര്‍ട്ട് 2 കൂടി ഉണ്ടായിരിക്കും.” വിജയ് ബാബു പറഞ്ഞു.

2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്.

ഒരു പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് നേരത്തെ എത്തിയ പോസ്റ്ററുകളിൽ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഒരേ സമയം പ്രേക്ഷകർക്ക് ആവേശവും ആകാംഷയും സമ്മാനിക്കുന്നുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ എങ്ങനെ ഇത്തരം ഒരു കാലത്തിൻ്റെ ഭാഗമാകുന്നു എന്നറിയാനുള്ള ആകാംഷ, വലിയ പ്രതീക്ഷ തന്നെയാണ് ചിത്രത്തെക്കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്.