ദിവ്യ ഉണ്ണിയുടെ സഹോദരി നടി വിദ്യ ഉണ്ണി വിവാഹിതയായി

','

' ); } ?>

ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വരന്‍. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം.

ഹോങ്കോങ്ങില്‍ കോഗ്‌നിസെന്ററില്‍ ഉദ്യോഗസ്ഥയാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നിരവധി നൃത്ത പരിപാടികളിലൂടെയും ടിവി അവതാരികയായും വിദ്യ പ്രേഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.