“എനിക്ക് ചുറ്റുമുള്ള അഴിമതിയാണ് 12th Fail ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്”; വിധു വിനോദ് ചോപ്ര

','

' ); } ?>

തന്റെ ചുറ്റുമുള്ള അഴിമതിയാണ് 12th Fail ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ വിധു വിനോദ് ചോപ്ര. അഴിമതികൾ കണ്ടു മടുത്തുപോയിരുന്നുവെന്നും, സിനിമയ്ക്ക് ഈ അഴിമതിയുടെ ഒരംശമെങ്കിലും സമൂഹത്തിൽ നിന്ന് മാറ്റാൻ പ്രചോദകമായാൽ അത് തൻ്റെ വിജയമാണെന്നും സംവിധായകൻ പറഞ്ഞു. പനജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിനത്തിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അൺസ്ക്രിപ്റ്റഡ്: ദി ആർട്ട് & ഇമോഷൻ ഓഫ് ഫിലിം മേക്കിംഗ്’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എൻ്റെ ചുറ്റുമുള്ള അഴിമതിയാണ് എന്നെ 12th Fail ചെയ്യാൻ പ്രേരിപ്പിച്ചത്. ഈ അഴിമതികൾ കണ്ടു ഞാൻ മടുത്തുപോയിരുന്നു. എന്റെ സിനിമയ്ക്ക് ഈ അഴിമതിയുടെ ഒരംശമെങ്കിലും സമൂഹത്തിൽ നിന്ന് മാറ്റാൻ പ്രചോദകമായാൽ അത് തൻ്റെ വിജയമായി കണക്കാക്കും.ഒരു കലാകാരൻ താൻ ജീവിക്കുന്ന കാലഘട്ടത്തിൽ നിന്ന് ഒരിക്കലും സ്വതന്ത്രനല്ല, എൻ്റെ ചുറ്റും ഞാൻ കാണുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് എന്റെ സിനിമ.’ വിധു വിനോദ് ചോപ്ര പറഞ്ഞു.