ഇന്ദ്രന്‍സിന്റെ അന്താരാഷ്ട്ര അഭിനയം ; പുരസ്‌കാര വേദികളില്‍ നിന്നും വെയില്‍ മരങ്ങള്‍ തിയറ്ററുകളിലേയ്ക്ക്

','

' ); } ?>

ഇന്ദ്രന്‍സിനും സംവിധായകന്‍ ഡോ ബിജുവിനും അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലറും ഇന്നലെ പുറത്തിറങ്ങി. ഇന്ദ്രന്‍സെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും ഡോ. ബിജുവാണ് നിര്‍വഹിച്ചിരിക്കുന്നത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.

ഫെബ്രുവരി 28ന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. കേരളത്തിനു പുറത്ത് പ്ലാറ്റൂണ്‍ വണ്‍ പിലിംസ് ആണ് ചിത്രമെത്തിക്കുന്നത്. കേരളത്തിലെ മണ്‍റോ തുരുത്തിലും ഹിമാചലിലുമായി ഒന്നര വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം.ജെ. രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

ഇന്ദ്രന്‍സിനൊപ്പം പ്രകാശ് ബാരെ, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ധനന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. ബിജിപാലാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത്. എഡിറ്റിങ് ഡേവിസ് മാനുവല്‍.