പ്രമുഖ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അതേസമയം സാമൂഹ്യമാധ്യമത്തിലൂടെ ശ്രദ്ധനേടിയ ശ്രീകാന്ത് പുരോഗമനവാദിയെന്ന മുഖം മൂടി അഴിയുകയാണോ എന്ന ചോദ്യമാണുയരുന്നത്. താരം ഈയിടെ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു
ശ്രീകാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇങ്ങനെ:
ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങള്‍ ആയി വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം സന്ദേശം അയച്ചു സൗഹൃദം പുതുക്കാന്‍ ശ്രമിച്ചു ഭയങ്കര സ്നേഹം നടിച്ചു കൂടെ കൂടി ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.സുഹൃത്ത് ബന്ധത്തിന് വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതല്‍ ആണ്. പിറ്റേ ദിവസത്തെ അയാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു, അന്ന് നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കണ്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ റേപ്പ് ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രേശ്നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. ഇപ്പോള്‍ പറയാന്‍ ധൈര്യം വന്നത് ഇതില്‍ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികള്‍ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആണ്. ഇങ്ങനെയാണ് ആദ്യ പരാതിയുടെ ഉള്ളടക്കം.
ശ്രീകാന്തിനെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണമിങ്ങനെ. ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച് എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ പോസ്റ്റ് വായിച്ചപ്പോളാണ്. പലരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത് . വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍ .
പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ചോദിക്കാതെ തന്നെ അയാള്‍ കടയില്‍ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളില്‍ ‘ഇങ്ങോട്ടു’ എന്നോട് പ്രണയമാണെന്നും പറഞ്ഞു. ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതില്‍ സാധാരണ രീതിയില്‍ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തില്‍ ‘ഇങ്ങോട്ടു’ എന്ന് പറയാന്‍ കാരണം അയാള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികളും വളച്ചൊടിച്ചു സ്വാര്‍ത്ഥ ലാഭത്തിനു കള്ളങ്ങള്‍ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൗശലക്കാരന്‍ ആയത് കൊണ്ടാണ് .
ഞാനുമായി ഇഷ്ടത്തില്‍ ആണെന്ന് അയാള്‍ പറയുന്ന സമയത്തു ഒരു ലേഡി ലൈവില്‍ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിത്തുടങ്ങിയത്.
ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോണ്‍ സെക്സിനു നിര്‍ബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കോള്‍ കട്ട് ചെയ്യുകയും വേണ്ടി വന്നു.ഞാന്‍ മാത്രം ആണ് പാര്‍ട്ണര്‍ എന്നുള്ള രീതിയില്‍ പല കാര്യങ്ങള്‍ക്കും ഇയാള് ഫോഴ്സ് ചെയ്യുകയും എന്നാല്‍ നേരത്തെ ഉണ്ടായ സംശയത്താല്‍ അതെല്ലാം ഞാന്‍ നിരസിക്കുകയും ചെയ്യുകയും ഉണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും ‘പല സ്ത്രീ ബന്ധങ്ങള്‍ ‘ തുടരുന്നു എന്നെല്ലാം വൈകി ആണ് മനസിലായത്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ ഈ ‘പാവം’ ഇമേജില്‍ അയാള്‍ മുന്‍പോട്ടു പോകുമെന്നും അയാള്‍ക്കുറപ്പുണ്ടായിരുന്നു ,അത് പലപ്പൊഴായി പറഞ്ഞിട്ടും ഉണ്ട്.
ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന ‘നവോഥാന നേതാവ് ‘ എന്ന് സ്വയം വിശ്വസിക്കുന്ന ഇയാള്‍ നേരിട്ട് എന്നോട് ‘ബ്യൂട്ടിഫുള്‍’, സെക്‌സി എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങള്‍ ഒക്കെ പുറത്തായപ്പോള്‍ വേറെ പലരോടും ”കണ്ടാല് ഭീകരജീവി ‘ ആണെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പറയാന്‍ തുടങ്ങി. അയാളുടെ ടീമിലെ ആള്‍ക്കാരുടെ സിനിമ അവസരങ്ങള്‍ ഇയാള്‍ കളഞ്ഞിട്ടുണ്ട് .നമ്മള്‍ അയക്കാത്ത മെസ്സേജുകള്‍ നമ്മള്‍ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത് . (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോണ്‍ നമ്പര് ഉപയോഗിച്ചു അയാള്‍ തന്നെ ഉണ്ടാക്കിയ
മെസ്സേജ് ആയിരിക്കാം ,ഇല്ലേല്‍ വേറെ സ്ത്രീകള്‍ അയച്ച മെസ്സേജ് നമ്മുടെ പേരില്‍ ഫെയ്ക്ക്
ചെയ്ത് കാണിക്കും ) .സ്ത്രീകളെ കുറിച്ച് വളരെ മോശമായി അയാള്‍ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകള്‍ ഉണ്ട്. തെളിവ് ചോദിച്ചു വരുന്നവരോടും അല്ലാത്തവരോടും കൂടി ഒരു വാക്ക് . ഇവിടെ ഞാന്‍ ആണ് ശരി , ഞാന്‍ മാത്രം ആണ് ശെരിയെന്ന് കൃത്യമായ ബോധമുണ്ട്. ഇതാണ് രണ്ടാമത്തെ പരാതിയുടെ ഉള്ളടക്കം