എമ്പുരാന്റെ പ്രദർശനം തുടർന്ന് ഉത്തര്‍പ്രദേശ്

','

' ); } ?>

എമ്പുരാന്റെ ഹിന്ദി പതിപ്പിന്റെ പ്രദർശനം തുടർന്ന് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയിലുള്ള വിഭോര്‍ ചിത്രലോക് തീയേറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ അടക്കം സിനിമയുടെ ടിക്കറ്റും ലഭ്യമാണ്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തിയ സിനിമ തിയേറ്റർ പ്രദർശനങ്ങൾക്കൊടുവിൽ ഏപ്രില്‍ 24 ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. അതേസമയം മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടമായിരുന്നു കൈവരിച്ചത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.