കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വെയ്ക്കുകയാണ് സിനിമ താരം ഉത്തര ഉണ്ണി. വൈറസ് ബാധ വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികള്‍ നടത്തുകയുളളു എന്നും വിവാഹത്തിന് പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നെന്നുമാണ് ഉത്തര സമൂഹമാധ്യമത്തില്‍ കുറിച്ചത്.എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം പറഞ്ഞു.ഇതിനോടകം തന്നെ ഉത്തരയുടെ പോസ്റ്റ് വൈറലായി കഴിഞ്ഞു.നിരവധി ആളുകളാണ് ഉത്തരയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഏപ്രില്‍ മാസത്തിലായിരുന്നു നടി ഉത്തരയുടെയും നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.എന്നാല്‍ നേരത്തേ തീരുമാനിച്ച ദിവസത്തില്‍ തന്നെ പരമ്പരാഗത ആചാര പ്രകാരമുളള താലികെട്ട് നടത്തുമെന്നും ഉത്തര വ്യക്തമാക്കിയിട്ടുണ്ട്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപാതിയിലൂടെയാണ് ഉത്തര സിനിമയില്‍ തുടക്കം കുറിച്ചത്.രണ്ടാം വരവ്,പോ പ്രിന്റ്‌സ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളും ഉത്തര സംവിധാനം ചെയ്തിട്ടുണ്ട്.