“രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് ഉർവശി”; ക്രിസ്‌റ്റോ ടോമി

','

' ); } ?>

അത്ഭുതപ്പെടുത്തുന്ന അഭിനേതാവാണ് ഉർവശിയെന്നും, ഉർവശിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും തുറന്നു പറഞ്ഞ് സംവിധായകൻ ക്രിസ്‌റ്റോ ടോമി. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടിയായി നടി ഉർവശി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവാർഡ് ഉർവശിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം, രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഉർവശി. ഞാൻ എഴുതിയതിനെക്കാളും ഭംഗിയായി അവർ അത് അവതരിപ്പിച്ചിട്ടുണ്ട്. സത്യമുള്ള പ്രകടനമായിരുന്നു അവരുടേത്. ആദ്യ സിനിമയില്‍ തന്നെ ഉര്‍വശിയെയും പാര്‍വതിയെയും പോലെയുള്ള അഭിനേതാക്കള്‍ക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഷൂട്ടിംഗ് സമയങ്ങളിൽ പല സീനുകളിലും ഇരുവരുടെയും അഭിനയം കണ്ട് ഞാന്‍ പോലും ഇമോഷണല്‍ ആയിട്ടുണ്ട്. ക്രിസ്‌റ്റോ ടോമി പറഞ്ഞു.

ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞങ്ങള്‍ കണ്ടത് ഒരു മാജിക്കാണ്. ചേച്ചിയുടെ കൂടെയുള്ളവര്‍ക്ക് ഒരു യൂണിവേഴ്‌സിറ്റിയില്‍ പോയി ഒരു ക്രാഷ് കോഴ്‌സ് ചെയ്ത പോലെയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും വെള്ളത്തിലായതിനാൽ പലർക്കും അസുഖങ്ങൾ വന്നിരുന്നു. ർവശിക്ക് നിലവിലും അതിൻ്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ക്രിസ്‌റ്റോ ടോമി കൂട്ടിച്ചേർത്തു.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടിയായാണ് ഉർവശിയെ തിരഞ്ഞെടുത്തത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത “ഉള്ളൊഴുക്ക്”എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉർവശി അംഗീകാരത്തിന് അർഹയായത്. “ഉള്ളൊഴുക്ക്”ആണ് മലയാളത്തിലെ മികച്ച ചിത്രമെന്ന അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്. 2024 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി നടി ഉർവശിയും പാർവതി തിരുവോത്തുമാണ് അഭിനയിച്ചത്. ചിത്രത്തിൽ ഉർവശി അവതരിപ്പിച്ച ലീലാമ്മ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.