ഉണ്ണിമുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

','

' ); } ?>

നടൻ ഉണ്ണിമുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഉണ്ണിമുകുന്ദൻ തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ഈ കാര്യം അറിയിച്ചത്.

“എന്റെ ഒഫിഷ്യൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ വരുന്ന പോസ്റ്റുകളോ, സ്റ്റോറികളോ, അപ്‌ഡേഷൻസോ ഒന്നും എന്റെ അറിവിലുള്ളതായിരിക്കില്ല. അത് ഹാക്കർസ് ചെയ്യുന്നതാണ്. ഈ ഒരവസരത്തിൽ ദയവു ചെയ്ത് സംശയാസ്പദമായ ലിങ്കുകളിൽ കയറുകയോ സ്വകാര്യമായ മെസ്സേജുകൾ അയക്കുകയോ ചെയ്യാതിരിക്കുക. പ്രശനം പരിഹരിക്കാൻ ബന്ധപ്പെട്ട ടീമുകളുമായി സഹകരിച്ച് കൊണ്ടിരിക്കുകയാണ്.” ഉണ്ണീമുകുന്ദൻ പറഞ്ഞു.