ടൊവിനോ തോമസുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

','

' ); } ?>

നടൻ ടൊവിനോ തോമസുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ. മ്മൂട്ടിയുടേയും മോഹൻലാലിന്റേയും സ്റ്റിക്കറുകൾ പരസ്പരം അയച്ചുകൊണ്ടുള്ള ടൊവിനോയുമായുള്ള ചാറ്റ് ആണ് ഉണ്ണി പങ്കുവെച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന ആരോപണവുമായി നടന്റെ പിആര്‍ മാനേജർ വിപിൻ കുമാർ എത്തിയത് വലിയ വാർത്തയായിരുന്നു. ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന സിനിമയെ പുകഴ്ത്തി വിപിൻ ഇട്ട പോസ്റ്റിൽ പ്രകോപിതനായിട്ടാണ് നടൻ തന്നെ മർദ്ദിച്ചതെന്നായിരുന്നു വിപിന്റെ പരാതിയിലുണ്ടായിരുന്നത്. ഈ ആരോപണങ്ങളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ക്രീൻഷോർട് പങ്കുവെച്ചുള്ള ഉണ്ണിമുകുന്ദന്റെ നീക്കം.

തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിം​ഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചെന്നായിരുന്നു വിപിന്റെ പരാതി. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജ‍ർ വിപിൻ പ്രതികരിച്ചത്. അതേസമയം, ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വിപിൻ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി നിരീക്ഷണത്തിന് വിധേയമാണ്. വ്യാജ ആരോപണങ്ങൾക്ക് മുമ്പ് അത് പരിശോധിക്കാവുന്നതാണെന്ന് ഉണ്ണി പറയുന്നു. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത ചിലർ തന്റെ കരിയർ നശിപ്പിക്കുന്നതിന് ശ്രമിക്കുന്നതായും നടൻ ആരോപിച്ചിരുന്നു.