അണ്ടര്‍ വേള്‍ഡില്‍ സംയുക്ത മേനോന്‍ നായിക

','

' ); } ?>

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ടര്‍ വേള്‍ഡില്‍ സംയുക്ത മേനോന്‍ നായികയാകും. ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും ലാല്‍ ജൂനിയറും പ്രധാന വേഷങ്ങളിലുണ്ട്. തീവണ്ടി, ലില്ലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ശ്രദ്ധ നേടിയ സംയുക്ത ദുല്‍ഖര്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലും നായികയാണ്.

അരുണ്‍കുമാറിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ എന്റര്‍ടെയ്‌നര്‍ ആയാണ് അണ്ടര്‍ വേള്‍ഡ് ഒരുക്കുന്നതെന്നാണ് സൂചന. ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥ രചിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.