കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിരവധി താരങ്ങള്‍ മത്സരിച്ചിട്ടുണ്ട്.അവര്‍ക്ക് പ്രചരണത്തിനായും സിനിമ താരങ്ങള്‍ രംഗത്തെത്തി.അത്തരത്തില്‍ ഒരാളായിരുന്നു രമേഷ് പിഷാരടി.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പിഷാരടി പ്രചാരണത്തിനെത്തിയ മണ്ഡലങ്ങളില്‍ എല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്ന ട്രോളമാണ്.
പിഷാരടി പ്രചാരണത്തിനെത്തിയ മണ്ഡലങ്ങളില്‍ എല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്ന ട്രോളുമായി സിപിഎം അനുകൂലികള്‍ രംഗത്തെത്തി.
സംവിധായകന്‍ എം.എ നിഷാദും ട്രോള്‍ ഏറ്റുപിടിച്ചിരിക്കുകയാണിപ്പോള്‍.
സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ബായിക്ക് ..?
But I can
-പിഷാരടി
എന്നാണ് സംവിധായകന്‍ എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള രമേശ് ചെന്നിത്തലയുടെ കേരള യാത്രയില്‍ രമേഷ് പിഷാരടി പങ്കെടുത്തിരുന്നു. സുഹൃത്ത് ധര്‍മജന്‍ ബോള്‍ഗാട്ടി സ്ഥാനാര്‍ഥിയായതിന് പിന്നാലെ യുഡിഎഫ് പ്രചാരണ വേദികളിലും പിഷാരടി സജീവമായി. ധര്‍മജന് പുറമെ വി.എസ് ശിവകുമാര്‍, ശബരീനാഥന്‍, പി കെ ഫിറോസ്, വി.ടി ബല്‍റാം, കെഎന്‍എ ഖാദര്‍ തുടങ്ങി നിരവധി സ്ഥാനാര്‍ഥികള്‍ക്കായി രമേഷി പിഷാരടി വോട്ട് അഭ്യര്‍ഥിച്ചിരുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പിടി ചിത്രങ്ങളാണ് സംവിധായകന്‍ എന്ന നിലയില്‍ എം എ നിഷാദിന്റെ സംഭാവനകള്‍. കേരളത്തിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുന്നോട്ട് വച്ച ‘പകല്‍’, മകളെ നഷ്ടമായ മാതാപിതാക്കളുടെ, പ്രതികാരദാഹിയായ ഒരു അച്ഛന്റെ കഥയുമായി ‘വൈരം’ , നഗരം തള്ളുന്ന മാലിന്യക്കൂമ്പാരത്തിനു നടുവില്‍ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കഥയുമായി ‘നഗരം’ എന്ന് തുടങ്ങി കാലിക പ്രാധാന്യമേറിയ ഒട്ടേറെ വിഷയങ്ങള്‍ തന്റെ സിനിമകളിലൂടെ പറയുന്നു.സുരേഷ് ഗോപി നായകനായ ആയുധവും എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ്. ‘നമ്പര്‍ 66 മധുര ബസ്സെ’ന്ന ചിത്രം തടവുപുള്ളിയുടേയും അവന്റെ കുടുംബത്തിന്റെയും മറ്റ് സാമൂഹികപ്രശ്‌നങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്.