
ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന “മുള്ളൻകൊല്ലി” എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രയ്ലർ പ്രകാശനം ചെയ്തു. ബിഗ്‌ബോസ് താരം അഖിൽ മാരാരാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മരണത്തിന്റെ ദുരൂഹത തേടുന്ന നായകന്റെ കഥപറയുന്ന ചിത്രം ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ പത്തൊമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഫോറം മാളിൽ ജനപ്രതിനിധികളായ ഹൈബി ഈഡൻ എം.പി. ചാണ്ടി ഉമ്മൻ എം.എൽ എ എന്നിവരുടെയും പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടേയും സാന്നിദ്ധ്യത്തിൽ ആഭിനേതാക്കളും, അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരുമൊക്കെ അണി നിരന്ന സദസ്സിൽ വെച്ചാണ് ട്രയ്ലർ പ്രകാശനം ചെയ്തത്. ട്രയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കൃഷ്ണയാണ് ഈ ചിത്രം നിർമിക്കുന്നത്. മാർക്കോമ്പിനിമയിലൂടെ ആക് ഷന് വേറിട്ട അനുഭവം പകർന്ന കലൈകിംങ്സ്റ്റത്താണ് ഈ ചിത്രത്തിൻ്റെ ആക് ഷൻ ഒരുക്കുന്നത്. അഖിൽ മാരാർക്കു പുറമേ ബിഗ് ബോസ് താരമായ അഭിക്ഷേക് ശ്രീകുമാർ, ജോയ് മാത്യു,,ജാഫർ ഇടുക്കി, കോട്ടയം നസീർ, കോട്ടയം രമേഷ്. നവാസ് വള്ളിക്കുന്ന്, ആലപ്പി ദിനേശ്, സെറീനാ ജോൺസൺ, കൃഷ്ണ പ്രിയാ, ലഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷബിൻ ,ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയകുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അൻസിൻ സെബിൻ ,ആസാദ് എന്നിവരും പ്രധാന താരങ്ങളാണ്.
കോ – പ്രൊഡ്യൂസേർസ് – ഉദയകുമാർ, ഷൈൻദാസ്. ട്രയിലർ കട്ട്- ഡോൺ മാക്സ്. ഗാനങ്ങൾ -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്ട്.
സംഗീതം. ജെനീഷ് ജോൺ, സാജൻ. കെ.റാം, പശ്ചാത്തല സംഗീതം സാജൻ.കെ.റാം. ഛായാഗ്രഹണം – എൽബൻ കൃഷ്ണ. എഡിറ്റിംഗ് -രജീഷ് ഗോപി, കലാസംവിധാനം അജയ് മങ്ങാട്. മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും – ഡിസൈൻ സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് എസ് പ്രജീഷ്, സ്രാഗർ ) അസ്സോസ്സിയേറ്റ് ഡയറക്ടർ – ബ്ലസൻ എൽസ്. ഡിസൈൻ- യെല്ലോ ടുത്ത്. പ്രൊഡക്ഷൻ കൺ ട്രോളർ ആസാദ് കണ്ണാടിക്കൽ.
വാഴൂർ ജോസ്..