ടോക്സിക് പ്രഖ്യാപിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും; അഭ്യൂഹങ്ങൾ തള്ളി ഫിലിം ട്രേഡ് അനലിസ്റ്റ്

','

' ); } ?>

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ കന്നഡ സൂപ്പർസ്റ്റാർ യഷ് നായകനായെത്തുന്ന ടോക്സികിനെ കുറിച്ചുള്ള പ്രചരണങ്ങളെ തള്ളി ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സിനിമ നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് തരുൺ ആദർശ് പറഞ്ഞു. സിനിമയെ ചൊല്ലി വരുന്ന വാർത്തകൾ സ്ഥിരീകരിക്കാനായി തരുൺ നിർമ്മാതാക്കളുമായി ബന്ധപ്പെടുകയും, വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഷൂട്ടിങ് പ്രതിസന്ധിയിലായി എന്ന തരത്തിലാണ് ഓണ്‍ലൈനില്‍ വാർത്തകൾ പ്രചരിച്ചത്.

സിനിമ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ട് പോകുകയാണ്. യാഷ് മുംബൈയിൽ രാമായണം എന്ന സിനിമയില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ സമാന്തരമായ ഏപ്രിലില്‍ ‘ടോക്സിക്കി’ന്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ ആരംഭിച്ചു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ ബാംഗ്ലൂരിൽ പുരോഗമിക്കുകയാണ്. 2026 ജനുവരിയിൽ പൂർണ തോതിലുള്ള പ്രമോഷനുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. തരുൺ പറഞ്ഞു.

സംവിധായിക ഗീതു മോഹൻദാസ് ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളിൽ യഷ് പൂർണ്ണമായും തൃപ്‌തനല്ല എന്നാണ് പുറത്തുവരുന്ന വിവരം. അത് കൊണ്ട് തന്നെ യഷും ഗീതു മോഹൻദാസും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഷൂട്ടിങ് മാറ്റിവച്ചത് എന്നാണ് തെലുങ്ക് – കന്നഡ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല.

ചിത്രത്തിൽ കൂടുതൽ മാസ്, കമേഴ്സ്യൽ ഘടകങ്ങൾ ഉൾപ്പെടുത്തി ചിത്രം പുനർനിർമിക്കണമെന്ന് യഷ് അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. 2026 മാർച്ച് മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച തീയതിയിൽ ‘ടോക്സിക്’ തിയറ്ററുകളിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ ആദിവി ശേഷ് തന്റെ ‘ഡക്കോയിറ്റ്’ എന്ന സിനിമ ഈ സമയത്ത് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ‘ടോക്സിക്കു’മായി ബോക്സ് ഓഫിസ് ക്ലാഷുകൾ ഒഴിവാക്കാൻ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി തന്റെ ‘ലവ് ആൻഡ് വാർ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു.

2025 ജനുവരി 8നാണ് അണിയറ പ്രവര്‍ത്തകര്‍ ‘ടോക്സിക്കി’ന്റെ ടീസര്‍ പുറത്തുവിട്ടത്. യാഷിനെ കൂടാതെ കിയാര അദ്വാനി, താര സുതാര്യ, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് സൂചന. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്നാണ് സിനിമയുടെ നിർമാണം.